PDA

View Full Version : നൈജീരിയയില് വംശീയസംഘര്ഷം.. 52 മരണം


KeralaIndian
01-02-2012, 08:30 AM
നൈജീരിയയില് വംശീയസംഘര്ഷം... 52 മരണം

http://images.mathrubhumi.com/images/2012/Jan/02/03096_359766.jpg

അബൂജ: ആഫ്രിക്കന് രാജ്യമായ നൈജീരിയയില് രണ്ടു വംശീയവിഭാഗങ്ങള്
തമ്മിലുണ്ടായ സംഘട്ടനത്തില് 52 പേര് മരിച്ചു.
മരിച്ചവരില് സ്ത്രീകളും കുട്ടികളും ഉള്പ്പെടുന്നു.
തെക്കുകിഴക്കന് പ്രവിശ്യയായ ഇബോണിയിലെ ഇഷേലു ജില്ലയില്
ബദ്ധവൈരികളായ ഇസ്സ, ഇസിലോ വംശീയര് തമ്മിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
കൃഷിയെ ആശ്രയിച്ചുകഴിയുന്ന ഇവര്ക്കിടയില്
ഭൂമിയെച്ചൊല്ലി തര്ക്കം നേരത്തേ നിലവിലുണ്ട്.
സംഘര്ഷത്തില് ഒരു പോലീസുദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
പ്രദേശം സന്ദര്ശിച്ച പ്രവിശ്യാ ഗവര്ണര് മാര്ട്ടിന് എലേച്ചി
ജനങ്ങളോടു സമചിത്തത പാലിക്കാന് അഭ്യര്ഥിച്ചു.
2008ല് തലപൊക്കിയ ഇസ്സ-ഇസിലോ സംഘര്ഷം
2010-ല് അധികൃതര് നിയന്ത്രണവിധേയമാക്കിയിരുന്നു.
അതിനുശേഷം ഇരുവിഭാഗങ്ങള്ക്കുമിടയിലുണ്ടാവുന്ന പ്രധാന അക്രമസംഭവമാണിത്.
അതിനിടെ, നൈജീരിയയില് ഇസ്ലാമിക തീവ്രവാദ സംഘടനയായ
' ബോകോ ഹറാം ' ക്രിസ്മസ് ദിനത്തില് ആക്രമണം നടത്തിയ
പ്രദേശങ്ങളില് പ്രസിഡന്റ് ഗുഡ്ലക്ക് ജൊനാഥന് ഞായറാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ക്രിസ്തീയ ദേവാലയങ്ങളില് നടന്ന സ്ഫോടനപരമ്പരയില് 49 പേര് മരിച്ചിരുന്നു.

:drowning::drowning::drowning:

kudamulla
01-02-2012, 08:34 AM
Ennanu ithinu oru shamanam :praying:

subashini
01-03-2012, 04:15 AM
:girlcry: SO SAD!

mattayi
01-05-2012, 04:33 PM
Ithinonnum oru avasaanavum undaavilliya.