ambtvm
02-02-2012, 10:22 AM
കൊല്ലം: മക്കള്ക്കു ഭൂമി ഭാഗം വച്ചു കൊടുക്കുന്നതു പോലെയാണ്; ഇന്നലെ ആദ്യമായി കണ്ട നാലു കുടുംബത്തിന് അംബിക സ്വന്തം വസ്തു മുഴുവന് വീതിച്ചു നല്കിയത്.
http://l.yimg.com/bt/api/res/1.2/8jXzAU25PMb.U5QZj_ZMTg--/YXBwaWQ9eW5ld3M7Zmk9aW5zZXQ7aD0yNTA7cT04NTt3PTQ4MA--/http://media.zenfs.com/ml_IN/News/manoramaonline/3505576974_ambika.jpg
അഷ്ടമുടിക്കായലിന്റെ തീരത്ത് ആരും കൊതിക്കുന്ന ലക്ഷങ്ങള് വിലമതിക്കുന്ന പതിനേഴര സെന്റ് ഭൂമി ആ മഹാത്യാഗത്തില് വ്യത്യസ്ത മതങ്ങളില്പ്പെട്ട കുടുംബങ്ങളുടെ സ്വത്തായി മാറി. കര്ണാടകയിലെ ഷിമോഗയില് സ്ഥിര താമസമാക്കിയ പെരുമണ് ചെറുവാലക്കോട് വീട്ടില് എ. അംബിക (48) ഇന്നലെ നാട്ടിലെത്തിയതു വസ്തുദാനത്തിനു വേണ്ടി മാത്രമായിരുന്നു. ഭര്ത്താവിന്റെ മരണത്തെ തുടര്ന്നു പറക്കമുറ്റാത്ത മൂന്നു കുട്ടികളുമായി മാതൃസഹോദരിയുടെ വീട്ടില് കഴിയുന്ന കൊല്ലം പോളയത്തോട് വയലില് തോപ്പില് മിനി (38), പെരുമണ് ആഞ്ഞിലിമൂട്ടില് ജസീന്ത (53), സുഗന്ധി സദനത്തില് ഓമനക്കുട്ടന് (57), മതത്തിന്റെ മതില് കെട്ട് തകര്ത്തു വിവാഹിതരായ അഷ്ടമുടി വേലന്റയ്യത്ത് തെക്കതില് ഷാജി-ഷംന ദന്പതികള് എന്നിവര്ക്കാണു നാലര സെന്റ് വീതം അംബിക ദാനമായി നല്കിയത്. രണ്ടരപ്പതിറ്റാണ്ടായി ഷിമോഗയില് താമസിക്കുന്ന അംബികയുടെ കുടുംബത്തിന് അവിടെ സ്വന്തമായി വീടോ വസ്തുവോ ഇലെ്ലന്നറിയുന്പോഴാണു തയ്യല് ജോലിയുമായി കഴിയുന്ന അംബികയുടെ ത്യാഗത്തിന്റെ വലുപ്പം മനസ്സിലാകുന്നത്. മൈസൂര് പേപ്പര് മില്ലിലെ ഫോര്മാനായ ഭര്ത്താവ് ധര്മരാജിന് അനുവദിച്ച ക്വാര്ട്ടേഴ്സിലാണു രണ്ടു മക്കള് ഉള്പ്പെടുന്ന നാലംഗ കുടുംബം കഴിയുന്നത്. വിവാഹ സമയത്തു പണം നല്കാന് മാര്ഗമില്ലാത്തതിനാല് പിതാവ് ഷണ്മുഖന് നല്കിയതാണ് അംബിക ദാനം ചെയ്ത ഭൂമി. സ്വന്തമായി ഒരു തുണ്ടു ഭൂമിയില്ലാത്തവര്ക്ക് ഇതു സൗജന്യമായി നല്കണമെന്ന ഏറെക്കാലമായുള്ള മോഹമായിരുന്നു. ഭര്ത്താവിനോടു മോഹം പങ്കുവച്ചപ്പോള് പൂര്ണ പിന്തുണ. ഗ്രാഫിക് ഡിസൈനറായ മകന് ഷരാജും ബിഎസ്സി വിദ്യാര്ഥിനിയായ മകള് ഭൈരവിയും അമ്മയ്ക്കു പൂര്ണ പിന്തുണ നല്കിയതോടെ ‘ഗുണഭോക്താക്കളെ കണ്ടെത്താന് ശ്രമം തുടങ്ങി. ഭര്ത്താവിന്റെ ബന്ധുവും പൊതുപ്രവര്ത്തകനുമായ അരുണന്റെ സഹായത്തോടെയാണു നിര്ധനരായ നാലു കുടുംബങ്ങളെ കണ്ടെത്തിയത്. അവര് പോലും അറിയാതെയായിരുന്നു കണ്ടെത്തല്. ഇന്നലെ രാവിലെ ഷിമോഗയില് നിന്നെത്തിയെ അംബിക ചവറയിലെ കുടുംബക്ഷേത്രത്തില് പ്രാര്ഥിച്ച ശേഷം പെരുമണില് എത്തി അമ്മ ആനന്ദവല്ലിയുടെ അനുഗ്രഹം വാങ്ങി. തുടര്ന്നു വസ്തുവില് എത്തിയപ്പോഴേക്കും നാലു കുടുംബങ്ങളും അവിടെയുണ്ടായിരുന്നു. അളന്നു തിരിച്ച ശേഷം റജിസ്ട്രാര് ഓഫിസിലെത്തി പ്രമാണത്തില് ഒപ്പുവച്ചു. അസ്തമയ സൂര്യനെ സാക്ഷിനിര്ത്തി ഇൗ കുടുംബങ്ങളുമായി അംബിക വീണ്ടും വസ്തുവിലെത്തി ആ…ാദം പങ്കിട്ടു. നാലു കൂട്ടരും ഒരു കുടുംബം പോലെ കഴിയണമെന്നും എല്ലാ വര്ഷവും കാണാന് വരാമെന്നും പറഞ്ഞ് അവര്ക്കു മുത്തം നല്കിയപ്പോള് പടിഞ്ഞാറ് സൂര്യന് കൂടുതല് പ്രഭയണിഞ്ഞു. കാറ്റ് സംഗീതമായി മാറുന്ന ഇൗ തീരത്തു ത്യാഗത്തിന്റെ ഓര്മയായി ഇനി സ്നേഹസദനങ്ങള് ഉയരും